• +91 9947246207

PHOTO GALLERY

Wooden dhow makers India, Kerala, Wooden Dhow Manufacturing Company in Kerala, Woodenship making company beypore, Uru makers kerala

ബേപ്പൂരിൽ നിന്നും മറ്റൊരു ഉരു കൂടി നീരണയുന്നു.

ഉരു നിര്‍മ്മാണത്തില്‍ പ്രസിദ്ധിയാർജിച്ച ബേപ്പൂരിൽ നിന്നും മറ്റൊരു ഉരു കൂടി നീരണയുന്നു. 6 വര്‍ഷത്തിനു ശേഷമാണ് ബേപ്പൂര്‍ മറ്റൊരു ഉരു നീറ്റില്‍ ഇറക്കലിന് സാക്ഷ്യം വഹിക്കുന്നത്. ഖത്തർ സ്വദേശിയായ അഹമ്മദ് ഹുസൈന് ബിന്‍ മുഹമ്മദ് അല്‍ സാദാ എന്ന വ്യക്തിക്ക് വേണ്ടി പണി കഴിച്ച ഉരുവിന്റെ പ്രാർത്ഥന കര്‍മ്മം ബേപ്പൂര്‍ ഖാസി പി.ടി മുഹമ്മദ് അലി മുസ്ലിയാരുടെ നേതൃത്വത്തിൽ ബുധനാഴ്ച നടന്നു. ബേപ്പൂര്‍ സ്വദേശി പുതുവല്‍ പുത്തന്‍ വീട്ടില്‍ ശശിധരന്‍ എന്നവരുടെ ഉടമസ്ഥതയിലുള്ള ബേപ്പൂരിലെ ഉരു നിര്‍മ്മാണ സ്ഥാപനമായ സായൂസ് വുഡ് വര്‍ക്ക്സ് ആണ് ഈ ഭീമന്‍ ഉരു നിർമ്മിച്ചിരിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന 2 ഉരുക്കളിൽ 140 ഫീറ്റ് നീളവും, 33 ഫീറ്റ് വീതിയും, 12.5 ഫീറ്റ് ഉയരവുമുള്ള ഉരുവാണ് ഞായറാഴ്ച്ചക്കകം നീരണയാന്‍ തയ്യറാവുന്നത്. ഭൂരിഭാഗം തേക്ക് മരം കൊണ്ട് പണി തീര്‍ത്ത ഉരുവിന്റെ നിര്‍മ്മാണ ചിലവ് വരുന്നത് എകദേശം 3.10 കോടി രൂപയാണ്. 30 വര്‍ഷമായി ഗള്‍ഫിലും, ബേപ്പൂരിലും ഉരു നിര്‍മ്മാണ വൈദഗ്ധ്യമുള്ള ശ്രീ. എടത്തൊടി സത്യനാണ് ഉരുവിന്റെ ശില്‍പി. കൂടാതെ പുഴക്കര ശ്രീധരന്‍, കിടങ്ങത്ത് സോമന്‍ എന്നിവരാണ് പ്രധാന മേസ്തിരിമാര്‍.

കൗൺസിലർമാരായ കെ.രാജീവൻ, ഗിരിജാ ടീച്ചർ, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസർ ഹരി അച്യുത വാര്യര്‍, ബേപ്പൂര്‍ ഖാസി പി.ടി മുഹമ്മദ് അലി മുസ്ലിയാർ , കരിച്ചാലി പ്രേമന്‍, പദ്മനാഭന്‍, ഷിനു പിണ്ണാണത്ത്, ഹംസ, തോട്ടുങ്ങൽ ഗിലേഷ്, തോട്ടുങ്ങൽ സഹീഷ് എന്നിവര്‍ ചടങ്ങിൽ വിശിഷ്ട അതിഥികളായി.

പ്രസിദ്ധ ഖലാസി അബ്ദുറഹിമാന്‍ മൂപ്പന്റെ നേതൃത്വത്തില്‍ 50 ഓളം ഖലാസികൾ ആണ് ഉരു നീറ്റില്‍ ഇറക്കുക. കുഞ്ഞൻ ബാവ, അസീസ് എന്നിവരാണു മറ്റ് ഖലാസി നേതൃത്വം.